പ്രതിപക്ഷ നേതാവായി സതീശനെ(V D Satheesan) കൊണ്ടുവന്നത് തെറ്റെന്ന് കെ വി തോമസ്(K V Thomas). ഇന്ന് കോണ്‍ഗ്രസില്‍(Congress) നടക്കുന്നത് വെട്ടി നിരത്തലാണ്. കോണ്‍ഗ്രസിന് പറ്റിയ പാളിച്ചകള്‍ തിരുത്തണം. നെഹ്‌റുവിയന്‍ നയങ്ങളിലേക്ക് കോണ്‍ഗ്രസ് തിരികെ പോകണമായിരുന്നുവെന്നും കെ വി തോമസ് കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. കോണ്‍ഗ്രസ് മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. തകര്‍ന്ന അവസ്ഥയാണ് ഇന്നുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമെന്നും കെ വി തോമസ് ചോദിച്ചു.
ഇന്നത്തെ കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനമെന്നും കെ വി തോമസ് പറഞ്ഞു. ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമല്ല, മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi) ചരിത്രം കോണ്‍ഗ്രസ് മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ല, അഭിപ്രായം പറയാന്‍ അനുവദിക്കുന്നില്ല. നയങ്ങളില്‍ നിന്ന് വ്യതിചലിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ചിന്തന്‍ ശിബിരില്‍ എ.ഐ.സി സിക്ക് തെറ്റുപറ്റി. വേണ്ടപ്പെട്ട നേതാക്കളെ മാത്രമാണ് വിളിച്ച് വരുത്തിയത്. സ്തുതിപാടകരുടെ ശിബിരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ വി തോമസ്(K V Thomas) പറഞ്ഞു.
പിണറായിയെക്കുറിച്ച്(Pinarayi Vijayan) പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നയാളാണ് പിണറായിയെന്നും അതിനുദാഹരണമാണ് ഗെയില്‍ പദ്ധതിയെന്നും കെ വി തോമസ് വ്യക്തമാക്കി. കെ റെയില്‍ കേരളത്തിന് വേണമെന്നും ലോകത്തിന്റെ മാറ്റം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പ്രതികരിച്ചു.
തൃക്കാക്കരയില്‍ വികസനം തന്നെയാണ് ചര്‍ച്ചയെന്നും വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്‍ മക്കളെ രാഷ്ട്രീയത്തിലിറക്കിയതില്‍ പ്രതിഷേധിച്ചയാളാണ് പി ടി തോമസെന്നും കുടുംബവാഴ്ച എതിര്‍ത്ത പി ടിയുടെ ഭാര്യയാണ് ഉമയെന്നും കെ വി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.