Hibi Eden: സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡനക്കേസില്‍(Solar Case) ഹൈബി ഈഡന്‍ (Hibi Eden)എം പി യെ സി ബി ഐ(CBI) ചോദ്യം ചെയ്തു. എം എല്‍ എ ഹോസ്റ്റലില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജന്‍സികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവില്‍ അഞ്ചംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പീഡന പരാതിയില്‍ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അബ്ദുള്ള കുട്ടി, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍. അടൂര്‍ പ്രകാശുമായി മൊഴിയില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയും സിപിഐ മഹസ്സര്‍ തയാറാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News