സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡ്(Fake card) നിര്‍മിച്ച കോണ്‍ഗ്രസ്(Congress) പ്രവര്‍ത്തകര്‍ പിടിയില്‍. മുന്‍ കോണ്‍ഗ്രസ് നഗരസഭാ ചെയര്‍പേഴ്‌സന്റെ വീട്ടില്‍ പൊലീസ്(Police) പരിശോധന നടന്നത്. മുന്‍ കോണ്‍ഗ്രസ് നഗരസഭാ ചെയര്‍ പേഴ്‌സന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനായാണ് കാര്‍ഡുകള്‍ നിര്‍മിച്ചത്. നാളെയാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് ആര്‍. ജയന്‍, ബഷീര്‍ പെരുനിലം എന്നിവരാണ് പിടിയിലായത്. 2000 ത്തിലധികം വ്യാജ കാര്‍ഡുകള്‍ വിതരണം നടത്തിയെന്ന് സി.പി.ഐ.എം ആരോപണമുണ്ട്.
Karipur; കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 3 പേർ പിടിയിൽ
കരിപ്പൂരിൽ വീണ്ടും പൊലീസിൻ്റെ സ്വർണ്ണവേട്ട. 3 യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടിച്ചു. കോഴിക്കോട് കല്ലായി സ്വദേശി റംഷീദ്, നാദാപുരം സ്വദേശി അജ്മൽ, കാസർകോട് സ്വദേശി ജലീൽ എന്നിവരാണ് അറസ്റ്റിലായത്. 3 യാത്രക്കാരിൽ നിന്നായി 2.603 കിലോ സ്വർണ്ണമാണ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.