മോഡല്‍ ഷഹാനയുടെ(SHahana death) മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ കേസെടുത്ത് ചേവായൂര്‍ പൊലീസ്(Police). ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് സജാദിനെതിരെ കേസെടുതിരിക്കുന്നത്. ഷഹാനയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.
കോഴിക്കോട്(Kozhikode) പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നല്‍കിയ സ്വര്‍ണ്ണം മുഴുവന്‍ ഭര്‍ത്താവ് സജാദ് വിറ്റു. നല്‍കിയ പണവും ധൂര്‍ത്തടിച്ചുവെന്നും ഇവര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.