DYFI : ഡിവൈഎഫ്ഐ ദേശീയ സമ്മേളനം തുടരുന്നു; വർക്കിംഗ് റിപ്പോർട്ടിന്മേൽ ചർച്ച ഇന്നും തുടരും

ഡിവൈഎഫ്ഐ ( DYFI ) ദേശീയ സമ്മേളനം തുടരുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച വർക്കിംഗ് റിപ്പോർട്ടിന്മേൽ ചർച്ച ഇന്നും തുടരും. സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. നാളെ ഉച്ചയോടെ സമ്മേളനം അവസാനിക്കും. പുതിയ നേതൃത്വതെയും നാളെ തെരഞ്ഞെടുക്കും. അതേ സമയം അന്താരാഷ്ട്ര ഡെലിഗേറ്റ് ചർച്ച ഇന്നുണ്ടാകും. ബംഗ്ലാദേശ് ,ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും

തൊഴിലില്ലായ്‌മ പരിഹരിക്കൽ : സമ്മേളനത്തിൽ ബില്ലിന്‌ 
രൂപംനൽകി ഡിവൈഎഫ്‌ഐ

തൊഴിലില്ലായ്‌മ പരിഹരിക്കാൻ  ‘ദേശീയ നഗര തൊഴിലുറപ്പ്‌ ബിൽ’ എന്ന ആശയവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാസമ്മേളനം. തൊഴിലില്ലായ്‌മ  ഘട്ടംഘട്ടമായി പരിഹരിക്കാനുള്ള ശുപാർശയടങ്ങിയ ബില്ലിന്റെ കരടുരൂപമാണ്‌ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ തയ്യാറാക്കിയത്‌.

ശനിയാഴ്‌ച സമ്മേളനത്തിന്റെ അംഗീകാരത്തിന്‌ സമർപ്പിക്കും. അംഗീകരിച്ചാൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി  ഇത്‌ സ്വകാര്യബില്ലായി രാജ്യസഭയിലെത്തിക്കും. രാജ്യത്തെ നഗരമേഖലയിൽ 18 വയസ്സ്‌ പൂർത്തിയായ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ആവശ്യമായ ശുപാർശയാണിതിലുള്ളത്‌.

ആദ്യമായാണ്‌ ഒരു യുവജനസംഘടനയുടെ ദേശീയ സമ്മേളനത്തിൽ ഇത്തരമൊരു ആശയം രൂപപ്പെടുന്നത്‌. പ്രകൃതിവിഭവം കൈകാര്യം ചെയ്യൽ, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിർമാണം, സെൻസസ്‌, സർവേ, പഠനസഹായം, അവശജന പരിപാലനം, ചരിത്രസ്‌മാരക സംരക്ഷണം തുടങ്ങി വിവിധമേഖലകളിൽ തൊഴിലവസരം വിനിയോഗിക്കാവുന്ന മാർഗം ബില്ലിലുണ്ട്‌.

പിന്നാക്കവിഭാഗത്തിന്‌ കൂടുതൽ പരിഗണ നൽകണം. സാമ്പത്തികവർഷം 200 തൊഴിൽദിനം ഉറപ്പാക്കണം, ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂട്ടണം- തുടങ്ങി നിരവധി നിർദേശങ്ങളുണ്ട്‌. പദ്ധതി നിയന്ത്രിക്കാൻ പ്രോഗ്രാം ഓഫീസർമാർ, വേതനം കുടിശ്ശികയായാൽ സ്വീകരിക്കേണ്ട നടപടി, പരാതിപരിഹാരസംവിധാനം തുടങ്ങിയ കാര്യങ്ങളും നിർദേശമുണ്ട്‌.

ഡിവൈഎഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി പ്രീതി ശേഖർ കൺവീനറായ സമിതിയാണ്‌ കരടിന്‌ രൂപംകൊടുത്തത്‌. ട്രൈകോണ്ടിനെന്റൽ റിസെർച്ച്‌ ഗവേഷകനായ സുബിൻഡെന്നീസ്‌, സുപ്രീംകോടതി അഭിഭാഷകൻ മുകുന്ദ്‌ പി ഉണ്ണി, സ്വതന്ത്ര ഗവേഷകൻ വി എസ്‌ ശ്യാം തുടങ്ങിയവവരും നിർദേശങ്ങൾ നൽകി.

DYFI: ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളനത്തിന് തുടക്കം; ഭരണഘടന അപകടത്തിലാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ശശികുമാർ

ഭരണഘടന അപകടത്തിൽ ആണെന്നും യുവജനങ്ങളിലാണ് പ്രതീക്ഷയെന്നും മാധ്യമപ്രവർത്തകൻ ശശികുമാർ (Sasikumar). ഡിവൈഎഫ്ഐ(dyfi) പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷിക്കാൻ ഡിവൈഎഫ്ഐക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യ യൂണിയൻ ഓഫ് സ്റ്റേറ്റ്‌സ് ആണ്. നാനാത്വത്തിൽ ഏകത്വം എന്നത് ഹിന്ദുത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.30ന്‌ പി എ മുഹമ്മദ്‌ റിയാസ്‌ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌. വൈകിട്ട്‌ മുൻ ഭാരവാഹികളുടെ സമ്മേളനത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, നിയമസഭാ സ്‌പീക്കർ എം ബി രാജേഷ്‌ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 502 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.

 എസ്‌  പ്ലനേഡിലെ റാണിറാഷ്‌ മോണി റോഡിൽ പതിനായിരങ്ങൾ അണിനിരന്ന മഹാ യുവജനറാലി അരങ്ങേറി. ബംഗാളിന്റെ ഉൾഗ്രാമത്തിൽനിന്നടക്കം ആയിരക്കണക്കിനു യുവജനങ്ങൾ അണിനിരന്നു. സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു.

ഭഗത്‌സിങ്, രബീന്ദ്രനാഥ ടാഗോർ, ജ്യോതി ബസു, സത്യജിത്‌ റേ തുടങ്ങിയവരുടെ ചിത്രം നിറഞ്ഞതാണ്‌ സമ്മേളനവേദി. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ്‌ അനീസ്‌ ഖാന്റെ അച്ഛൻ സലേം ഖാനും തൃണമൂൽ ഗുണ്ടകളാൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ്‌ വിദ്യുത്‌ മൊണ്ടലിന്റെ അമ്മ അമല മൊണ്ടലും വേദിയിലുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി അധ്യക്ഷനായി.

ജനറൽ സെക്രട്ടറി അഭോയ്‌ മുഖർജി, സിപിഐ എം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ്‌ സലീം, ഡിവൈഎഫ്‌ഐ മുൻ ദേശീയ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ പ്രീതിശേഖർ, ഹിമാങ്കണരാജ്‌ ഭട്ടാചാര്യ, ബംഗാൾ സെക്രട്ടറി മീനാക്ഷി മുഖർജി, പ്രസിഡന്റ്‌ ദ്രുപജ്യോതി ഭട്ടാചാര്യ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News