മോഡല്‍ ഷഹാനയുടെ(Shahana death) മരണം കൊലപാതകമാണെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഷഹാനയുടെ ഉമ്മ. മകളെ അയാള്‍ കൊലപ്പെടുത്തിയതാണ്. സജാദും കുടുംബവും മകളെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മകളെ നിരന്തരമായി പീഡിപ്പിച്ചു. സ്വര്‍ണ്ണവും പണവും നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞുവെന്നും ഉമ്മ പറഞ്ഞു.
തന്നെ പട്ടിണിക്കിടുന്നതായും മര്‍ദിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. മകളെ നേരിട്ട് കാണാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചില്ല. സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് മകള്‍ പറഞ്ഞിരുന്നു. കോഴിക്കോട് പോയിട്ടും കാണാന്‍ അനുവദിച്ചില്ല. കോഴിക്കോട്ടെ മുറിയില്‍ ചോരപ്പാടും മുടിയുമെല്ലാം കണ്ടിരുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഉമ്മ ഉമൈബ പറഞ്ഞു.
Shahana: മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
Get real time update about this post categories directly on your device, subscribe now.