വയനാട് ബത്തേരിയിലെ ( Bathery) വെറുമൊരു ഓട്ടോ ഡ്രൈവറായിരുന്ന ഷൈബിൻ അഷ്റഫ് ( shybin Ashraf ) 300 കോടി രൂപയുടെ ഉടമയായത് എങ്ങനെയാണ് . വൈദ്യന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ.
ഷൈബിന്റെ ബിസിനസ് പങ്കാളികളുടെ മരണം ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ബത്തേരിയിൽ ഓട്ടോ തൊഴിലാളിയായിരുന്ന ഷൈബിന്റെ സാമ്പത്തിക വളർച്ച അമ്പരപ്പിക്കുന്നതാണ്.
ഏതാനും വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇത്രയധികം തുക ഒരിക്കലും സമ്പാദിക്കാൻ ആകില്ലെന്ന് ഏവർക്കും ബോധ്യമുണ്ട് . പിന്നെ എങ്ങനെയാണ് ഇയാൾ ഇത്രയധികം പണം സമ്പാദിച്ചതെന്നാണ് അദ്ഭുതപ്പെടുത്തുന്നത്. വയനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട് ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന നാല് വീടുകൾ , ആഡംബര കാറുകൾ, മാത്രമല്ല വയനാട്ടിലും കൊടുകിലും ആയി ഏക്കർ കണക്കിന് ഭൂമി ഉണ്ട് എന്നാണ് കണ്ടെത്തൽ .
ഏകദേശം 300 കോടി രൂപയുടെ ആ സ്തിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ . കൂടാതെ ബിനാമികളുടെ പേരിലും സ്വത്ത് ഏറെയുണ്ട് . വ്യവസായി എന്ന് പറയുന്നുണ്ടെങ്കിലും ഷൈബിന്റെ വ്യവസായം എന്താണ് എന്ന് നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ല . ഇതിനിടെ സ്വർണക്കടത്തു കേസ് പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് .
സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പുത്തന്‍ക്കുന്നില്‍ ഷൈബിന്‍ പണിതുകൊണ്ടിരിക്കുന്നത് കൊട്ടാര സദൃശ്യമായ മാളികയാണ്. വയനാട് ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണ് കോടിപതിയിലേക്കുള്ള യാത്ര ഷൈബിന്‍ അഷ്‌റഫ് തുടങ്ങുന്നത്. കുറച്ചുകാലം ബത്തേരിയിലെ ലോറിയില്‍ ക്ലീനറായും പിന്നീട് ഓട്ടോറിക്ഷ ഓടിച്ചും ഉപജീവനം കണ്ടെത്തി.
ഇതിനിടെ മാതാവ് ജോലി തേടി ഗള്‍ഫിലേക്ക് പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം താമസം മാറി.
ഗള്‍ഫില്‍നിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വര്‍ഷം മുമ്പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡില്‍ ആഡംബര വസതിയുടെ നിര്‍മാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീര്‍ണമുള്ള ഈ വീടിന്റെ നിര്‍മാണം പത്തുവര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികള്‍ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്നാണ് ഷൈബിന്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
ഈ പശ്ചാത്തലവും അന്വേഷണ വിധേയമാക്കുന്നുണ്ട് . മറ്റൊരു പ്രധാനപ്പെട്ട സംശയം നിലനിൽക്കുന്നത് നാല് പേർ ഉൾപ്പെട്ട വലിയ വ്യവസായ ശൃംഖലയെ സംബന്ധിച്ചാണ് . ഈ പങ്കാളികളിൽ 3 പേരുടെയും സ്വത്തുക്കൾ ഷൈബിൻ തട്ടിയെടുത്തതാകാം എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നു. ഷൈബിന്റെ ബിസിനസ് പങ്കാളികളായ മൂന്നുപേരുടെ ദുരൂഹ മരണങ്ങളാണ് സംശയം ബലപ്പെടുത്തുന്നത്.
കോഴിക്കോട് മുക്കം സ്വദേശിയും എറണാകുളം, തൃശൂർ സ്വദേശികളും വിദേശത്തുവെച്ച് മരിച്ച സംഭവങ്ങലാണ് അന്വേഷണം നടത്തുന്നത് . ഇവരുടെ സ്വത്തെല്ലാം ഷൈബിൻ തന്ത്രത്തിൽ കൈക്കലാക്കിയത് ആണോ എന്നുള്ള സംശയത്തിലാണ് പൊലീസ് . കൂടാതെ വലിയ ഗുണ്ടാ സംഘത്തിൻറെ പിൻബലവും എപ്പോഴും ഷൈബിനുണ്ടായിരുന്നു.
വൈദ്യന്റെ കൊലപാതകത്തോടൊപ്പം അന്വേഷണസംഘം ഷൈബിൻറെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് . മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി.
7 വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമാണം ആരംഭിച്ചു. ചോദിച്ചവരോടെല്ലാം അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു പറഞ്ഞത്. കാര്യമായ സമ്പാദ്യമില്ലാതിരുന്ന ഷൈബിന് ഇന്ധന ബിസിനസിലേക്കിറങ്ങാൻ പണം എങ്ങനെ കിട്ടി എന്നത് ഇനിയും ചുരുളഴിയേണ്ട രഹസ്യം.
ഷൈബിന്റെ സ്റ്റാര്‍ വണ്‍ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിര്‍ക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.