തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 100 സീറ്റ് തികയ്ക്കാനുള്ള അവസരമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വിഡി സതീശനെതിരെ എം സ്വരാജ്(m swaraj).
മുഖ്യമന്ത്രി പറഞ്ഞതിനെ മരണവുമായി ബന്ധിപ്പിക്കുകയാണ് യു ഡി എഫ് എന്നും എം സ്വരാജ് പറഞ്ഞു. അതേസമയം തൃക്കാക്കര കോണ്‍ഗ്രസിന് ലഭിച്ച അവസരമാണെന്ന് പറഞ്ഞ സതീശന്‍റെ പ്രസംഗം പുറത്ത് വന്നു. പ്രതിപക്ഷ നേതാവിന് പറയാം, മുഖ്യമന്ത്രിയ്ക്ക് പാടില്ല എന്നത് യു ഡി എഫ് പാപ്പരത്തത്തിൻ്റെ തെളിവാണെന്നും എം സ്വരാജ്
കെ സുധാകരൻ എസ് ഡി പി ഐ യുമായി എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തോട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വോട്ട് കച്ചവടം മാത്രമാണോ അതോ മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനെ മരണവുമായി ബന്ധിപ്പിക്കുകയാണ് യു ഡി എഫ്. പ്രതിപക്ഷ നേതാവിന് പറയാം മുഖ്യമന്ത്രിയ്ക്ക് പാടില്ല എന്നത് യു ഡി എഫ് പാപ്പരത്തത്തിൻ്റെ തെളിവാണെന്നും സ്വരാജ് ആഞ്ഞടിച്ചു. വികസനത്തോടൊപ്പം നിൽക്കുക എന്നതാണ് സൗഭാഗ്യം. അവിടെ മരണത്തെ വലിച്ചിഴയ്ക്കുന്നത് ഹീനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.