MA Baby: ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും അനാദരവ് കാണിക്കുന്നു; എംഎ ബേബി

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലെഹിന് അന്ത്യാഭിവാദ്യം അർപ്പിച്ച് പിബി അംഗം എംഎ ബേബി(MA Baby). ഷിറീനിന്റെ ശവമടക്കത്തിൽ പങ്കെടുക്കുകയായിരുന്നവരെപ്പോലും ഇസ്രയേലി പട്ടാളം ആക്രമിച്ചു.

ഷിറീൻറെ ശവപ്പെട്ടി അത് കൊണ്ടു പോവുകയായിരുന്നവരുടെ കയ്യിൽ നിന്ന് ഏതാണ്ട് വീണുപോയി. ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും കാണിക്കുന്ന അനാദരവ് സയണിസ്റ്റുകളുടെ തനിനിറം വ്യക്തമാക്കുന്നുവെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെയും പലസ്തീൻ രാഷ്ട്രത്തിന്റെയും ഒരു രക്തസാക്ഷിയാണ് ഷിറീനെന്നും രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

പലസ്തീൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലെഹിൻറെ ശവമടക്കം ഇന്ന് യെരുശലേമിലെ സിയോൻ മലയിലെ കത്തോലിക്കാ കത്തീഡ്രലിൽ നടന്നു. ഈ ശവമടക്കത്തിൽ പങ്കെടുക്കുകയായിരുന്നവരെപ്പോലും ഇസ്രയേലി പട്ടാളം ആക്രമിച്ചു.

ഷിറീൻറെ ശവപ്പെട്ടി അത് കൊണ്ടു പോവുകയായിരുന്നവരുടെ കയ്യിൽ നിന്ന് ഏതാണ്ട് വീണുപോയി. ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും കാണിക്കുന്ന അനാദരവ് സയണിസ്റ്റുകളുടെ തനിനിറം വ്യക്തമാക്കുന്നു.

ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു പത്രപ്രവർത്തകയെ, അൽ ജസീറയുടെ റമള്ള കറസ്പോണ്ടന്റ് ആയ, അറബ് ലോകത്തെ എല്ലാ വീടുകളിലും ആദരിക്കപ്പെടുന്ന ഷിറീനെപ്പോലെ ഒരാളെ ഒരു സ്നൈപ്പറെക്കൊണ്ട് നേരിട്ട് തലയ്ക്ക് വെടിവച്ചു കൊല്ലണം എങ്കിൽ സയണിസ്റ്റുകൾ പുല്ലുവില പോലും വയ്ക്കുന്നില്ല എന്നത് വളരെ വ്യക്തം.
യെരുശലേമിൻറെ ക്രിസ്ത്യൻ മൂലയിൽ ജനിച്ച കത്തോലിക്കാ

സമുദായക്കാരിയായ ഷിറീൻ അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെയും പലസ്തീൻ രാഷ്ട്രത്തിന്റെയും ഒരു രക്തസാക്ഷിയാണ് ഷിറീൻ. രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here