ലോറി ഇടിച്ച് DYFI യൂണിറ്റ് കമ്മിറ്റി അംഗം അമേയ പ്രകാശ് മരിച്ചു

കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ പൂവാടൻ ഗേറ്റ് DYFI യൂണിറ്റ് കമ്മിറ്റി അംഗവും, മുൻ യൂണിറ്റ് പ്രസിഡന്റുമായ അമേയ പ്രകാശ് അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കലോത്സവം കഴിഞ്ഞു മടങ്ങുന്ന വ‍ഴിയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിനു സമീപമാണ് അപകടം നടന്നത്.

അമേയയ്ക്ക്  ഒപ്പമുണ്ടായിരുന്ന പയ്യന്നൂർ ജാനകിനിലയം ശ്രീഹരിക്ക് (20) പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രാഥമിക ചകിത്സക്ക് ശേഷം വിട്ടയച്ചു.

പയ്യന്നൂർ കാമ്പസ് വിദ്യാർഥിനി വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്‍റെ മകൾ അമയ പ്രകാശ് ടി.പി (20)യുടെ  മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. ബിന്ദുവാണ് അമയയുടെ മാതാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News