പെൺകുട്ടിയെ സദസിൽ അപമാനിച്ച സംഭവം ന്യായീകരിച്ച് സമസ്ത(samastha) നേതാക്കൾ. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്ക് ഇല്ലെന്ന്സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസലിയാർ. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും സ്ത്രീകൾ പൊതുവേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി തങ്ങളും പറഞ്ഞു.
മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് രാമപുരത്ത് വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ സമസ്ത നേതാവ് വിലക്കിയ സംഭവം വലിയ വിവാദമായിരുന്നു. വിവിധ കോണുകളിൽ നിന്നും രൂക്ഷവിമർശനമുയരുന്ന സാഹചര്യത്തിലാണ് സമസ്ത നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയത്.
പെൺകുട്ടി അപമാനിക്കപെട്ടിട്ടില്ലെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു.പൊതുവേദിയിൽ വരുന്നതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിൻ്റെ അതിർ വരമ്പിന് അകത്ത് നിന്നെ പ്രവർത്തിക്കാൻ പറ്റുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാവകാശകമ്മീഷൻ കേസ്എടുത്തതൊക്കെ സ്വാഭാവികമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്ക് ഇല്ലെന്ന്എം.ടി.അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.രക്ഷിതാക്കളെ വേദിയിലേക്ക് വിളിച്ചിട്ട് ആണ് ആദരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പെൺകുട്ടികളെ വേദിയിൽ കയറ്റി ആദരിക്കുന്ന നിലപാട് നമസ്തക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തവിദ്യാഭ്യാസ ബോർഡ് യോഗത്തിൽ എം.ടി. അബ്ദുല്ലമുസ്ലിയാരുടെ നടപടികൾ ചർച്ചയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.