മദ്യത്തിൻ്റെ വില കൂട്ടൂന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ(mv govindan master). സ്പിരിറ്റിന് വലിയ ദൗർലഭ്യം ഉണ്ടെന്നും ബെവ്കോക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സമസ്ത വേദിയിൽ പെൺകുട്ടിയെ അധിക്ഷേപിച്ച പോലെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രവണതകളെ തെറ്റാണെന്ന് ബോധ്യപ്പെടുത്തി മുന്നോട്ട് പോകണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ( government Employees) ശമ്പളം ( Salary ) മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതം. പച്ചവാതകത്തിന് സംസ്ഥാന സര്‍ക്കാര്‍ നികുതി ഈടാക്കുന്നില്ല.
300 രൂപ നികുതയായി സര്‍ക്കാരിന് കിട്ടുന്നു എന്നത് തെറ്റായ പ്രചാരണമാണ്. പരമാവധി 14 കിലോ സിലിണ്ടറിന് 600 രൂപയെ ഈടാക്കാനാകൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ദുഷ്പ്രചരണം. കേന്ദ്രമാണ് അമിതമായി വില കൂട്ടുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.