രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ചു ഡിവൈഎഫ്‌ഐ(DYFI) അഖിലേന്ത്യാസമ്മേളനം. ഘട്ടംഘട്ടമായി തൊഴിലില്ലായ്‌മ പരിഹരിക്കാൻ സഹായകമാകുന്ന സ്വകാര്യബില്ലിനാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാനേതൃത്വം രൂപം കൊടുത്തിട്ടുള്ളത്.
തൊഴിൽ അവകാശമാക്കി മാറ്റണമെന്നാണ് ഡിവൈഎഫ്ഐ അവശ്യപ്പെടുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം ചൂണ്ടിക്കാട്ടി.
രാജ്യത്തെ നഗരമേഖലകളിലെ 18 വയസ് പൂർത്തിയായ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ആവശ്യമായ ശുപാർശകൾ മുന്നോട്ടുവെക്കുന്നതാണ് ‘ദേശീയ നഗര തൊഴിലുറപ്പ് ബിൽ’. ചരിത്രത്തിൽ ആദ്യമായാണ് ഒരു യുവജനസംഘടന തൊഴിലില്ലായ്‌മ ഇല്ലാതാക്കാൻ ഒരു നിയമനിർമാണത്തിന് ദേശീയ സമ്മേളനം മുഖേന ശുപാർശ ചെയ്യുന്നത്.
വരുന്ന മൂന്ന് മാസം എല്ലാ സംസ്ഥാനങ്ങളിലും ക്യാമ്പയിൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കന്ദ്രസര്കാരിന് മുന്നിൽ വെക്കുന്ന ബദലിൽ തൊഴിൽ അവകാശമാക്കി മാറ്റണമെന്നാണ് ഡിവൈഎഫ്ഐ അവശ്യപ്പെടുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം ചൂണ്ടിക്കാട്ടി..
എ എ റഹീം എംപി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട ജോലികൾ, നഗരങ്ങളിലെ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ, സർക്കാർ സെൻസസ്, സർവ്വേകൾ, പഠനസഹായം, അവശജനപരിപാലനം, ചരിത്രസ്‌മാരകങ്ങൾ സംരക്ഷണം തുടങ്ങി വിവിധമേഖലകളിലെ തൊഴിലവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള ശുപാർശകൾ ബില്ലിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.