Minnal Murali: അറിഞ്ഞോ? ‘ബ്രൂസ്‌ലി ബിജി’ക്ക് ബിരുദാനന്തരം ബിരുദം കിട്ടി

ബ്രൂസ്‍ലി ബിജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജിന് ബിരുദാനന്തരം ബിരുദം കിട്ടി. ടൊവിനോ- ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം കൂടിയായ മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി എന്ന കഥാപാത്രത്തിലൂടെയാണ് ഫെമിന ജോർജ് ശ്രദ്ധേയയായത്.

An Ode to the Women of the 'Minnal Murali' Superhero Journey

സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കോളജിൽ വച്ചു നടന്ന ചടങ്ങിൽ താരം ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

Femina George on transition to Bruce Lee Biji in 'Minnal Murali' |  Entertainment Interview | English Manorama

കഴിഞ്ഞ വർഷമാണ് ഫെമിനയുടെ കോഴ്സ് പൂർത്തിയായത്. എന്നാൽ കൊവിഡ് കാരണം ബിരുദദാന ചടങ്ങ് വൈകുകയായിരുന്നു. മിന്നൽ മുരളിക്കൊപ്പം ഹിറ്റായ കഥാപാത്രമാണ് ബ്രൂസ്‍ലി ബിജി. മികച്ച പ്രകടനം തന്നെയാണ് ഫെമിന കാഴ്ചവച്ചതും.

Femina George (Bruce Lee Biji from Minnal Murali) : r/MalluBabes

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News