തൃശൂര്‍ പൂരം(Thrissur Pooram) വെടിക്കെട്ട് വീണ്ടും മാറ്റി. മഴ(Rain) മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് നടത്തുമെന്നാണ് വിവരം. ഇന്ന് വൈകീട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. ഇത് മൂന്നാം തവണയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്. എന്നാല്‍ ഇന്ന് തൃശൂരില്‍ വീണ്ടും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് മൂന്നാമതും മാറ്റി വയ്ക്കുകയായിരുന്നു. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. മഴ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനത്തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. അടുത്ത വര്‍ഷം ഏപ്രില്‍ 30 നാണ് പൂരം നടത്തുക. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും. വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.