ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും കൃത്രിമമായി വരുത്തുകയെന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. ടാറ്റൂ ചെയ്യുന്നതും, ശരീരാവയവങ്ങള്‍ തുളച്ച് സ്റ്റഡുകള്‍ ഉപയോഗിക്കുന്നതുമെല്ലാം നാം പതിവായി കാണാറുള്ളതാണ്.
ഡ്രാഗണ്‍ ഗേള്‍ എന്നറിയപ്പെടുന്ന യുവതി ശരീരത്തില്‍ മുഴുവനായും 85 ലക്ഷം രൂപയുടെ ടാറ്റൂവാണ് കുത്തിയിട്ടുള്ളത്. കൂടാതെ കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ചെയ്തിട്ടുണ്ട്.ചെവിമുറിച്ചുമാറ്റിയ ഹ്യൂമൻ സാത്താനെയും നമുക്ക് പരിചയമുണ്ട്.
അത്തരത്തില്‍ സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കി മാറ്റിയൊരു യുവതിയുടെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നതും.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് വീഡിയോയില്‍ കാണുന്ന ബ്രയാന മേരി എന്ന യുവതി. രണ്ട് ഗ്ലാസുകളിലായി വെള്ളവും സ്‌പ്രൈറ്റും നിറച്ചുവച്ച ശേഷം രണ്ട് നാവുകള്‍ കൊണ്ട് ഒരേസമയം ഇത് രുചിക്കുകയാണ് ബ്രയാന. ഈ രണ്ട് രുചിയും തനിക്ക് ഒരേസമയം അനുഭവിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഒരേസമയം ഈ രണ്ട് രുചിയും അനുഭവിക്കുമ്പോള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് തലച്ചോര്‍ കടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ജറിയിലൂടെ ശരീരാവയവങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ ഏറെയാണെങ്കിലും നാവില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നവര്‍ വിരളമാണ്.
അതുകൊണ്ട് തന്നെ യുവതിയുടെ വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ രീതിയില്‍ സര്‍ജറിയിലൂടെ നാവ് രണ്ടാക്കുന്നത് ‘ഹെമറേജ്’, അണുബാധ, നാഡീ തകരാറുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.