തൃക്കാക്കരയില്‍(Thrikkakara) വികസനവും രാഷ്ടീയവും ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് മടിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്(Mohammed Riyas). പ്രചാരണം വൈകാരിക തലത്തിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസംഗം, യു ഡി എഫ്(UDF) വളച്ചൊടിച്ചതെന്നും റിയാസ് പറഞ്ഞു. കോളേജ് ഇലക്ഷന്‍ തലത്തിലേക്ക് തൃക്കാക്കര പ്രചാരണത്തെ കൊണ്ടുപോകാനാണ് യു ഡി എഫ് ശ്രമമെന്നും മുഹമ്മദ് റിയാസ് കൈരളി ന്യൂസിനോട് പറഞ്ഞു.
Thrikkakara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പിഡിപി
തൃക്കാക്കര(Thrikkakara) ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പിഡിപി(PDP). തൃക്കാക്കരയുടെ വികസനത്തിന് ഇടതുമുന്നണി വിജയിക്കണമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിയെ പിന്തുണച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് എല്‍ഡിഎഫ്(LDF) കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പറഞ്ഞിരുന്നു. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന പാര്‍ട്ടി ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്. വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.