എറണാകുളത്ത്(Ernakulam) കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ്(Congress) വിടുന്നു. കെ വി തോമസിന് (K V Thomas)പിന്നാലെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍(M B Muraleedharan) പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങളുണ്ട്. അത് താന്‍ തുറന്നു പറഞ്ഞുവെന്നേയുളളുവെന്ന് എം.ബി.മുരളീധരന്‍ വ്യക്തമാക്കുന്നു. തനിക്കിനി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ താത്പര്യമില്ല. 48 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള വ്യക്തിയാണ് താന്‍. പക്ഷേ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നടപടിയായി മാറി. മുതിര്‍ന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് വി.ഡി.സതീശനാണ് തീരുമാനങ്ങളെടുക്കുന്നത്. അതുകൊണ്ട് ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് എം.ബി.മുരളീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ജില്ലയിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട് മുരളീധരന്‍ എതിര്‍പ്പ് ഉയര്‍ത്തിയപ്പോള്‍ തന്നെ ജില്ലാ നേതാക്കുളം സംസ്ഥാന നേതാക്കളും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയാറാകണമെന്ന നിര്‍ദേശം നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും എം.ബി.മുരളീധരന്‍ തയാറായിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.