കെ-ഫോണ്‍(KFON) ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ നാടിന്റെ വികസനത്തിനായി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഒരുത്തരം കൂടിയാണെന്ന് ഡോ: ജോ ജോസഫ്(Dr. Jo Joseph). സാധാരണക്കാരുടെ മക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസത്തിലും ജീവിത സൗകര്യത്തിലുമെല്ലാം വലിയ മാറ്റം സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍(Facebook) പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന മറ്റൊരു പദ്ധതിയായ കെ-ഫോണ്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ നാടിന്റെ വികസനത്തിനായി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഒരുത്തരം കൂടിയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ (എന്‍ഒസി) സ്ഥാപിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 61.38% പ്രവൃത്തി പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതിയിലൂടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എല്ലാ സൃക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കെ-ഫോണിലൂടെ ലഭ്യമാക്കും. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി കണക്ഷന്‍ ലഭ്യമാക്കുമെന്ന വാഗ്ദാനവും ഈ സര്‍ക്കാര്‍ നടപ്പിലാക്കും.
ഇന്ത്യാ രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചിലവ് വരുന്നത്. സാധാരണക്കാരുടെ മക്കള്‍ക്കും സ്മാര്‍ട്ട് ക്ലാസുകളില്‍ പഠിക്കാന്‍ അവസരമൊരുക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരുടെ മക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിലൂടെ അവരുടെ വിദ്യാഭ്യാസത്തിലും ജീവിത സൗകര്യത്തിലുമെല്ലാം വലിയ മാറ്റം സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കുക കൂടിയാണ് ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.