കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മരണം; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്(Kozhikode) കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കൂരാച്ചുണ്ട്(Koorachundu) സ്വദേശി ജംഷിദിനെ ബാഗ്ലൂരിലെ(Bangalore) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ചത്. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ജംഷിദ് ബാഗ്ലൂരിലേക്ക് പോയത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ജംഷിദ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ബാഗ്ലൂരില്‍ പോയത്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ജംഷിദിന് അപകടം പറ്റിയതായാണ് കുടുബാഗങ്ങള്‍ അറിയുന്നത്. ബുധാനാഴ്ച്ച ബാഗ്ലൂരില്‍ എത്തിയപ്പോഴാണ് ജംഷിദിനെ മരിച്ച നിലയില്‍ കാണുന്നത്. ട്രെയിന്‍ തട്ടി മരിച്ചതാണ് എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ വിശദികരണം. എന്നാല്‍ ഇതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ജംഷിദിനെ ചതിയില്‍പ്പെടുത്തിയതാണെന്നും കുടുംബാഗങ്ങള്‍ പറയുന്നു.

ജംഷിദിന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here