Pinarayi Vijayan: കെ – ഫോണ്‍ കേരളത്തിന്റെ അഭിമാനനേട്ടം: പിണറായി വിജയന്‍

കെ – ഫോണ്‍(KFON) കേരളത്തിന്റെ(Kerala) അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂര്‍ത്തിയായി.തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍. ഈ സര്‍ക്കാര്‍ എന്ത് ചെയ്തൂവെന്ന ചോദ്യത്തിനുള്ള കൃത്യമായ ചോദ്യത്തിന്റെ ഉത്തരങ്ങളിലൊന്നാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി.

2022 ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം കെ ഫോണ്‍ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂര്‍ത്തിയായി.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സൗജന്യ കണക്ഷനുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെ-ഫോണ്‍ നെറ്റ്വര്‍ക്ക് നല്‍കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.ഈ സര്‍ക്കാര്‍ എന്തുചെയ്തൂവെന്ന് ചോദ്യത്തിന്റെ ഉത്തരങ്ങളിലൊന്നാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ-ഫോണ്‍ പദ്ധതിയുടെ മുതല്‍മുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍.നിലവിലെ കണക്കുപ്രകാരം 8551 കി.മീ വരുന്ന ബാക്ബോണ്‍ നെറ്റ് വര്‍ക്കില്‍ 5333 കി.മീറ്ററും പൂര്‍ത്തിയായി.ആദ്യഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍. സെക്കന്റില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നല്‍കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സര്‍വ്വതല സ്പര്‍ശിയായ സമഗ്ര വികസനം മഹത്താ ലക്ഷ്യത്തിലെ നാഴികക്കല്ലാണ് കെ-ഫോണ്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here