കൊല്ലം(Kollam) തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ രാത്രി യാത്ര നിയന്ത്രണം( kollam night travel restriction ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതല്‍ രാവിലെ 7 വരെ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. താലൂക്ക് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം(Control room) തുറന്നിട്ടുണ്ട്.
കനത്ത മഴയെ(Heavy Rain) തുടര്‍ന്ന് തിരുവനന്തപുരത്തും വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ പ്രവേശിക്കാന്‍ പാടില്ല. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനും അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.