വിതുരയില്‍ 18 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം(Thiruvananthapuram) വിതുരയില്‍ 18 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. കഴിഞ്ഞ മാസം 30ന് മാതാപിതാക്കള്‍ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ചത്. പ്രതിയായ കിരണ്‍ കുമാറുമായി രണ്ട് വര്‍ഷമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് വിവാഹം കഴിപ്പിക്കാമെന്ന ധാരണയിലും എത്തിയിരുന്നു.

എന്നാല്‍ പ്രതി വിവാഹ ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ആതമഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് പ്രതിയുമായി പെണ്‍കുട്ടി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന വിവരം പ്രതിയെ അറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ഉടന്‍ തന്നെ വീട്ടിലെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ ദുരുഹത ആരോപിച്ചതോടെ പോലീസ് ഇയാളെ ചോദ്യം ചെയിതു. പെണ്‍കുട്ടിയുടെ മൊബൈലില്‍ പ്രതിക്ക് എതിരെ തെളിവുകള്‍ കിട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആത്മഹത്യ പ്രേരണക്ക് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News