Rain: ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത വേണം

സംസ്ഥാനത്ത് അതിശക്തമായ മഴ(rain) ഇന്നും തുടരും. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്(alert) മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ കാലവർഷം ആൻഡമാനിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി അതിശക്തവും തീവ്രവുമായ മഴയാണ് ലഭിക്കുന്നത്. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ സർക്കാർ സ്വീകരിച്ച് വരികയാണ്. ഇരുപചത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജരായിരിക്കാൻ പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവി മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവൻ രക്ഷാ, ദുരന്തനിവാരണ ഉപകരണങ്ങൾ സജ്ജമാക്കാനാണ് നിർദ്ദേശം.

മുന്നൊരുക്കങ്ങളുടെ ചുമതല 2 ADGP മാർക്കും നൽകിയിട്ടുണ്ട്.അതേസമയം മഴ ശക്തമാകുന്നതിനാൽ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തി.

തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. മലയോരമേഖലകളിലും തീരദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News