Congress: ചിന്തൻ ശിബിരിൽ തർക്കം; യുവാക്കളുടെ എണ്ണം കൂട്ടാനുള്ള നിർദേശത്തെ എതിർത്ത്‌ മുതിർന്ന നേതാക്കൾ

ചിന്തൻ ശിബിരിൽ തർക്കം. യുവാക്കളുടെ എണ്ണം കൂട്ടാനുള്ള നിർദേശത്തെ എതിർത്ത്‌ മുതിർന്ന നേതാക്കൾ. യുവാക്കളായതുകൊണ്ട് മാത്രം കോൺഗ്രസിൽ(congress) സ്ഥാനം നൽകരുതെന്നും കഴിവ് ആയിരിക്കണം മാനദണ്ഡമെന്നുമാണ് നേതാക്കളുടെ ആവശ്യം.

അതേസമയം 65 വയസ്സ് പിന്നിട്ട നേതാക്കൾ പദവികളൊഴിയണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ യുവജനകാര്യ പ്രമേയത്തിൽ പറയുന്നു. ഇവർ പാർട്ടിക്കു മാർഗനിർദേശങ്ങൾ നൽകുന്ന ഉപദേശക റോളിലേക്ക് മാറണമെന്നും പ്രമേയത്തിൽ പറയുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രവർത്തക സമിതി എടുക്കും.

65 വയസ് എന്നത് 75 ആക്കി ഉയർത്താനാണ് സാധ്യത. രാഷ്ട്രീയ, സംഘടനാ പദവികളിൽ കാലങ്ങളായി തുടരുന്ന നേതാക്കൾ യുവാക്കൾക്കു വഴി മാറണമെന്നാണ് ചിന്തൻ ശിബിരിലെ പ്രധാന ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News