Blood Moon: ഇന്ന് ആകാശത്ത് ദൃശ്യവിസ്മയം; ബ്ലഡ് മൂണ്‍ കാണാനൊരുങ്ങി ലോകം

ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകം. പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍(Moon) ചുവന്ന് തുടുക്കും. ഇതാണ് ബ്ലഡ് മൂണ്‍( blood moon). പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

നാസ(NASA) വെബ്സൈറ്റ് പ്രകാരം യുഎസിലെ(US) പകുതി ഭാഗങ്ങളില്‍ നിന്നും സൗത്ത് അമേരിക്കയില്‍(South America) നിന്നും ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക(Africa), പശ്ചിമ യൂറോപ്പ്(Western Europe), നോര്‍ത്ത് അമേരിക്ക(North America) എന്നീ രാജ്യങ്ങളില്‍ നിന്നും ബ്ലഡ് മൂണ്‍ വ്യക്തമായി കാണാം. ഇന്ത്യയില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഇന്ന് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 10.27നാണ് ബ്ലഡ് മൂണ്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സമയം പ്രകാരം ഇത് മെയ് 16 രാവിലെ 7 മണിക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. അതേസമയം, ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസ തത്സമയ സംപ്രേഷണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News