International Day of Family: ബന്ധങ്ങള്‍ കൂടുതല്‍ ഇമ്പമുള്ളതാക്കാം; ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം(International Day of Family). കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആഘോഷിക്കുന്നത്. കുടുംബങ്ങളും നഗരവല്‍ക്കരണവും എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

നഗരവല്‍ക്കരണ സമൂഹം കൂട്ടുകുടുംബങ്ങളെ അണുകുടുംബങ്ങളിലേക്ക് തള്ളി വിട്ടപ്പോള്‍ നഷ്ടമായത് കുടുംബമെന്ന അനുഭൂതിയാണ്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം പകരുന്നതിനും കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിനുമാണ് ഐക്യരാഷ്ട്രസംഘടനയുടെ(UN) നേതൃത്വത്തില്‍ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുന്നത്.

ലോകമെങ്ങുമുള്ള കുടുംബങ്ങളുടെ ജീവിത നിലവാരവും സാമൂഹിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 1993 ല്‍ ഐക്യരാഷ്ട്രസംഘടന പ്രമേയം പാസാക്കുകയുണ്ടായി. തുടര്‍ന്ന് കുടുംബങ്ങളുടെ സ്ഥിരതയേയും ഘടനയേയും ബാധിച്ചുക്കൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1994 ല്‍ മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചു. 1995 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി ആചരിച്ചു പോരുന്നു.

താളം തെറ്റുന്ന കുടുംബബന്ധങ്ങളുടെ വാര്‍ത്തകളാണ് നമുക്ക് ചുറ്റും. സമ്പത്ത്, കാമം,പരസ്പര വിശ്വാസമില്ലായ്മ, അഭിപ്രായ ഭിന്നത തുടങ്ങിയവ ബന്ധങ്ങളെ ശിഥിലമാക്കുമ്പോള്‍ നഷ്ടമാകുന്നത് കുടുംബം എന്ന സമാധാന അന്തരീക്ഷമാണ്. സ്ത്രീ-പുരുഷ സമത്വം ഇന്ന് കുടുംബങ്ങളില്‍ ലഭിക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. പരസ്പര വിശ്വാസത്തിലൂടെയും വ്യക്തിത്വ വികസനത്തിലൂടെയും കുടുംബമെന്ന സ്‌നേഹക്കൂട് പണിതുയര്‍ത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News