Devasahayam Pillai: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇന്ന് വിശുദ്ധ പദവിയിലേക്ക്

കത്തോലിക്ക(Catholic) സഭയുടെ ആദ്യത്തെ ഇന്ത്യന്‍ രക്തസാക്ഷിയായ ദേവസഹായം പിളളയെ(Devasahayam Pillai) ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഉച്ചക്ക് ഇന്ത്യന്‍ സമയം 2.30 ന് വത്തിക്കാനിലാണ്(Vatican) ചടങ്ങുകള്‍ നടക്കുക. വിശുദ്ധ പ്രഖ്യാപനം നടക്കുന്ന അതേ സമയത്ത് തന്നെ കേരളത്തിലേയും തമിഴ്നാട്ടിലേയും പളളികളില്‍ പ്രാര്‍ത്ഥനകള്‍ നടക്കും, ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ഭാരത്തില്‍ നിന്നുള്ള ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടക്കുന്നത് ഉച്ചക്ക് 2.30നാണ്. വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയില്‍ കൃതജ്ഞത ബലി നടക്കും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂര്‍പൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിന്‍കോട് പള്ളിയിലും പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.

വൈകിട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിലും ദിവ്യബലിയുണ്ടാകും. മതം മാറിയതിനെത്തുടര്‍ന്ന് തിരുവതാകൂര്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് ദൈവസഹായം പിളളയെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ഡിസംബര്‍ 2 ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയര്‍ത്തിയിരുന്നു. എല്ലാ ചടങ്ങുകളും പൂര്‍ത്തിച്ചാണ് ദേവസഹായം പിളളയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതെന്ന് പാളയം പളളി വികാരി നിക്കോളാസ് കൈരളി ന്യൂസിനോട് പറഞ്ഞു.

ദേവസഹായം പിളളയുടെ തിരുശേഷിപ്പ് വഹിച്ചു കൊണ്ടുളള വാഹനജാഥ പാളയത്ത് നിന്ന് ആരംഭിച്ചു. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News