Jasmine: മുല്ലപ്പൂവിന് പൊന്നുവില; കിലോയ്ക്ക് 1000 രൂപ

മുല്ലപ്പൂവിന്റെ(Jasmine) വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപയായിരുന്നത് ശനിയാഴ്ച്ച 1000ത്തിലേക്ക് ഉയര്‍ന്നു. ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിലും(Kerala) തമിഴ്നാട്ടിലും(Tamil Nadu) വിവാഹങ്ങള്‍ കൂടിയതോടെയാണ് മുല്ലപ്പൂവിനും വില കൂടിയത്. സാധാരണ ഗതിയില്‍ 400 രൂപയ്ക്കാണ് മുല്ലപ്പൂവ് വിറ്റിരുന്നത്. ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് പരിപാടികളും കൂടുന്നതോടെ വിലയും സ്വാഭാവികമായി വര്‍ധിക്കാറുണ്ടെന്നാണ് പൂവ് വില്‍പ്പനക്കാര്‍ പറയുന്നു. കൊവിഡ് കാലത്തിനും മുമ്പ് മുല്ലപ്പൂവിന് 7000 രൂപ വരെയെത്തിയിരുന്നുവെന്നും കച്ചവടക്കാര്‍ ഓര്‍ത്തു. വില കുറയുന്ന സമയത്ത് 100 രൂപ വരെ താഴാറുണ്ട്. കേരളത്തിലേക്ക് ദിവസവും 500 കിലോ വരെ മുല്ലപ്പൂവ് വില്‍പ്പനയ്ക്ക് എത്താറുണ്ട്.

ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത വേണം

സംസ്ഥാനത്ത് അതിശക്തമായ മഴ(rain) ഇന്നും തുടരും. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്(alert) മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ കാലവർഷം ആൻഡമാനിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി അതിശക്തവും തീവ്രവുമായ മഴയാണ് ലഭിക്കുന്നത്. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ സർക്കാർ സ്വീകരിച്ച് വരികയാണ്. ഇരുപചത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News