Vizhinjam: വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

വിഴിഞ്ഞത്ത്(vizhinjam) നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്. ഇന്നലെയാണ് ഇവർ കടലിൽ പോയത്.

വിഴിഞ്ഞം പൂവാർ ഭാഗത്തേക്കാണ് ഇവർ പോയിരുന്നത്. രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഇവർ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് എത്തിയതായി വിവരം ലഭിച്ചത്.

Train: പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പയ്യോളിയിൽ യുവാവ് ട്രെയിൻ(train) തട്ടി മരിച്ചു. പാലയാട് കോമാട് കുനി അഭിരാം (19) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 8:30 ഓടെ പയ്യോളി റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ ട്രാക്ക് ക്രോസ്സ് ചെയ്യവെ കണ്ണൂർ ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അഭിരാമും സുഹൃത്തുക്കളും ആലപ്പുഴയിൽ നിന്ന് വരികയായിരുന്നു. പയ്യോളി സബ് ട്രഷറി ജീവനക്കാരൻ ബാബുവിന്റെയും ഷീബയുടെയും ഏക മകനാണ് അഭിരാം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News