Thrikkakara: മഴയെ കൂസാതെ പ്രചരണച്ചൂടില്‍ തൃക്കാക്കര

തൃക്കാക്കരയില്‍(Thrikkakara) മഴയെ(Rain) കൂസാതെ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പ്രചരണം തുടരുന്നു. അവധി ദിവസമായതിനാല്‍ ഇന്ന് പരമാവധി വോട്ടര്‍മാരെ ആരാധനാലയങ്ങളിലും വീടുകളിലും എത്തി നേരിട്ട് കാണാനുളള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi avijayan) ഇന്നും എല്‍ ഡി എഫ്(LDF) തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്ന ട്വന്റി 20, പൊതുയോഗത്തില്‍ തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് ട്വന്റി 20, വ്യക്തമാക്കും.

രാത്രി ആരംഭിച്ച മഴയ്‌ക്കൊന്നും തൃക്കാക്കരയിലെ പ്രചാരണ ആവേശം കുറയ്ക്കാനായില്ല. രാവിലെ 9 മണിയോടെ മഴ മാറിയതോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ഇടപ്പള്ളി പള്ളിയില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. ഞായറാഴ്ച ആയതിനാല്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വോട്ട് അഭ്യര്‍ത്ഥന. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍ ജോ് ജോസഫ് പറഞ്ഞു

തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഇന്നും LDF തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പങ്കെടുത്തു. 6 മന്ത്രിമാരും പ്രചാരണത്തിനായി മണ്ഡലത്തിലുണ്ട്. UDF സ്ഥാനാര്‍ഥി ഉമാ തോമസ് തൃക്കാക്കര സെന്‍ട്രല്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം തുടങ്ങിയത്. ദേവാലയങ്ങള്‍ സന്ദര്‍ശിച്ചും ഉമ വോട്ടര്‍മാരെ കണ്ടു. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ എന്‍ രാധാകൃഷ്ണനും വോട്ടഭ്യര്‍ത്ഥനയുമായി മണ്ഡലത്തില്‍ സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News