Delhi: ദില്ലി തീപിടുത്തം; കെട്ടിട ഉടമ അറസ്റ്റിൽ

ദില്ലിയിലെ(delhi) മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്തെ 4 നില കെട്ടിടത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ അറസ്റ്റിൽ. ഒളിവിലായിരുന്ന കെട്ടിട ഉടമ മനീഷ് ലാക്കറയാണ് അറസ്റ്റിലായത്. കമ്പനി ഉടമകളായ ഹർഷ ഗോയലിനെയും വരുൺ ഗോയലിനെയും നേരത്തെ അറസ്റ്റ് ചെയ്തരുന്നു. തീ പിടിത്തത്തിൽ 27 പേരാണ് മരിച്ചത്.

എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 21 പേരും സ്ത്രീകളാണ്. മുൻസിപ്പൽ കോർപ്പറേഷന്റെ ഫയർ noc ഇല്ലാതായിരുന്നു ഈ കെട്ടിടം പ്രവർത്തിച്ചത്. മനീഷ് ലാക്കറയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

ദില്ലി പൊലീസിൻ്റെ അന്വേഷണത്തെ സഹായിക്കാൻ രണ്ട് ഫോറൻസിക് സംഘത്തെയും നിയോഗിച്ചു . ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന രണ്ട് സംഘം അപകടകാരണത്തെ സംബന്ധിച്ച തെളിവ് ശേഖരണത്തിലും സഹായം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News