CPIM: നിയമരംഗത്ത്‌ വിലപ്പെട്ട സേവനം നല്‍കിയ വ്യക്തിയായിരുന്നു അഡ്വ. സി.പി സുധാകരപ്രസാദ്; സി.പി.ഐ എം

നിയമരംഗത്ത്‌ വിലപ്പെട്ട സേവനം നല്‍കിയ വ്യക്തിയായിരുന്നു മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ അഡ്വ. സി.പി സുധാകരപ്രസാദ്‌ എന്ന്‌ സി.പി.ഐ (എം)(cpim)സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

10 വര്‍ഷം അഡ്വക്കറ്റ്‌ ജനറല്‍ എന്ന നിലയില്‍ പ്രശംസനീയമായ സേവനമാണ്‌ അദ്ദേഹം നല്‍കിയത്‌. ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‌ നല്‍കിയ ഉപദേശം ഏറെ വിലപ്പെട്ടതായിരുന്നു.

പുരോഗമന പക്ഷത്ത്‌ എക്കാലവും ഉറച്ചു നിന്നുകൊണ്ട്‌ ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അഭിഭാഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും, അവ പരിഹരിക്കുന്നതിനായി മുന്‍ നിരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തതായും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News