Heat Wave: ഉഷ്ണ തരംഗം അതിതീവ്രം; രാജസ്ഥാനിലെ നാല് ജില്ലകളിൽ റെഡ് അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം(heat wave) അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ദില്ലിയിലും, പഞ്ചാബിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 1951ന് ശേഷം ദില്ലി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഇന്ന് 45 ഡിഗ്രിക്കും മുകളിൽ താപനില കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ദില്ലിയിൽ ഇത് ഇ വർഷത്തിലെ അഞ്ചാമത്തെ ഉഷ്ണ തരംഗമാണ്. രാജസ്ഥാനിലെ 23 നഗരങ്ങളിൽ 44 ഡിഗ്രിക്കും മുകളിലാണ് താപനില.

ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാൽ രാജസ്ഥാനിലെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയുടെ മിക്ക ഭാഗങ്ങളിലും പഞ്ചാബിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില 46മുതൽ47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിനും സാധ്യത ഉണ്ട്. ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ചൊവ്വാഴ്ചക്ക് ശേഷം ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News