DYFI: ബംഗാളിലെ കർഷകപോരാട്ടങ്ങളിലെ സജീവ സാന്നിധ്യം; യുവതയുടെ ശബ്ദമാകാൻ ഹിമാഗ്നരാജ്

ബംഗാളിലെ തീക്ഷണമായ വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്ന യുവജന നേതാവാണ് ഹിമാഗ്നരാജ് ഭട്ടാചാര്യ(Himaghnaraj Bhattacharyya). പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഹിമാഗ്നയുടെ നേതൃത്വം DYFI ക്ക് കരുത്താകും.

വംഗനാടിന്റെ മണ്ണും മനവുമറിഞ്ഞ യുവജന പോരാളി.ബംഗാളിലെ കർഷകപോരാട്ടങ്ങളിലെ സജീവ സാന്നിധ്യം, ഇനി ഇന്ത്യയിലെ പ്രക്ഷുബ്ധമായ സമരപോരാട്ടങ്ങളിലെ യുവതയുടെ ശബ്ദമാകും. വിദ്യാർത്ഥി സമരക്കാലം രൂപപ്പെടുത്തിയ പോരട്ടജീവിതമാണ് ഹിമാഗ്നരാജ് ഭട്ടാചാര്യയുടേത്.

ഐ ഐ എസ് ടി ബംഗാളിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദവും,ബി ഐ ടി മിശ്രയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2009 ൽ sfi സൗത്ത് 24 പർഗാനാസ് ജില്ലാ ജോയിന്റ് സെക്രട്ടറി,sfi ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി സമര കാലഘട്ടം.

2010 ൽ ജാദവ്പൂർ 2 മേഖല കമ്മിറ്റിയിലൂടെ dyfi സജീവ പ്രവർത്തകനായ ഹിമാഘ്നരാജ് dyfi പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും 2020 ൽ dyfi കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രാജ്യത്ത് നടമാടുമ്പോൾ തൊഴിലില്ലായ്മയും ദാരിദ്രവും വേട്ടയാടുന്ന ജനതയുടെ കരുത്തും പ്രതീക്ഷയുമായി, ഇന്ത്യയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ അമരത്തേക്ക് ഇനി ഹിമാഗ്നരാജ് ഭട്ടാചാര്യയെത്തുമ്പോൾ അത് dyfi യ്ക്ക് കരുത്തും ഊർജ്ജവുമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here