DYFI: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം തുടരും

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഡിവൈഎഫ്ഐ(dyfi) 11-ാം ദേശീയ സമ്മേളനം. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹിമിനെ തന്നെയാണ് 11ആം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുതത്. ജനറൽ സെക്രട്ടറിയായി ബംഗാളിൽ നിന്നുള്ള ഹിമാഗ്നരാജ് ഭട്ടാചാര്യയെയും സമ്മേളനം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി വി വസീഫ് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ധൃബ്ജ്യോതി സാഹ, പലേഷ് ഭൗമിക് എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. കേന്ദ്ര സെക്രെറ്ററിയേറ്റിൽ 18 അംഗങ്ങൾ ആണുള്ളത്.

കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷി മുഖർജി, നബ് അരുൺ ദേവ്, ജതിൻ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാർ.

സഞ്ജീവ് കുമാർ ആണ് പുതിയ ട്രഷറർ. ജയ്ക് സി തോമസ് സെക്രെറ്ററിയേറ്റ് അംഗമായി. 77 അംഗ കേന്ദ്രകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 10 പേരാണ് കേന്ദ്രകമ്മറ്റിയിൽ ഉള്ളത്.

വികെ സനോജ്, വി വസീഫ്, അരുൺ ബാബു, ഡോ. ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ്, ഡോ. ഷിജു ഖാൻ, എം ഷാജർ, രാഹുൽ, ആർ ശ്യാമ, എം വിജിൻ എന്നിവരാണ് കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എസ്എഫിയിൽ നിന്ന് വി പി സാനു, മയൂഖ്‌ ബിശ്വാസ് എന്നിവരെയും കേന്ദ്രകമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

DYFI: ഇന്ത്യയിലെ വെല്ലുവിളികളോടുള്ള നിലയ്ക്കാത്ത ശബ്ദം; DYFIയുടെ പോരാട്ടങ്ങൾക്ക് കരുത്ത്‌ പകരാൻ വീണ്ടും എഎ റഹീം

സമാനതകളില്ലാത്ത പ്രതിസന്ധികാലത്ത് യുവതയുടെ ശബ്ദവും കരുത്തുമായി മാറിയ നേതൃപാടവം എ എ റഹീം(AA Rahim). സമകാലിക ഇന്ത്യയിലെ വെല്ലുവിളികളോട് നിലയ്ക്കാത്ത ശബ്ദവുമായി വീണ്ടും DYFI അധ്യക്ഷനാകുമ്പോൾ, അത് DYFIയുടെ പോരാട്ടങ്ങൾക്ക് തുടർച്ചയും കരുത്തുമാകും.

തീക്ഷണമായ സമരക്കാലത്തിലൂടെയാണ്  എ എ റഹീം എന്ന പൊതുപ്രവർത്തകൻ രൂപപ്പെടുന്നത്. വിദ്യാർഥിപക്ഷ അവകാശ സമരപോരാട്ടങ്ങളിലെ മുന്നണി പോരാളി, സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്റെ ആദ്യ ഇരയായ രജനി എസ് ആനന്ദിന്റെ മരണത്തിൽ കേരളത്തിലെ ക്യാമ്പ്‌സുകളിൽ മരക്കുറ്റികളാണോ എന്ന ചോദ്യത്തെ തെരുവിൽ ലാത്തിയോടും പോലീസിനോടും നേരിട്ട വിദ്യാർത്ഥി നേതാവ്, സമരത്തിന്റെ ഭാഗമായി 51 ദിവസം ജയിലിൽ കിടന്നു.

2002  മുതൽ ഇതുവരെയും വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ സജീവമായ പോരാട്ട ജീവിതം. 2011 ൽ യൂണിവേഴ്സിറ്റി കോളേജിലെ പോലീസ് അതിക്രമത്തെ ചോദ്യം ചെയ്തതിന് അന്നത്തെ ഡിസിപി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 50 ലധികം പോലീസുകാർ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ചു, അതിന്റെ ബാക്കി പത്രമായി ഇന്നും ചലനമറ്റ വിരലുകളുമായി അനീതികളോട് കലഹിച്ചുകൊണ്ടേയിരിക്കുന്നു.

2011  ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച LDF സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയളായിരുന്ന റഹീം 2022 ൽ കേരളത്തിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിലമേൽ nss  കോളേജ് , യൂണിവേഴ്സിറ്റി കോളേജ് , തിരുവനതപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങൾ വിദ്യാഭ്യാസം, ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ റഹീം ജേർണലിസം ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

SFI  സംസ്ഥാന വൈസ് പ്രസിഡന്റ് ,കേന്ദ്ര കമ്മിറ്റിയംഗം,DYFI  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ,സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ DYFI കേന്ദ്ര കമ്മിറ്റി അധ്യക്ഷനും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

പ്രളയകാലത്തും മഹാമാരിയിലും  കേരത്തിന്റെ  കരുത്തായിമാറിയ യുവതയെ മുന്നിൽ നിന്നും നയിച്ചും പാർലിമെന്റിനകത്ത് നിലക്കാത്ത ശബ്ദമായി മാറിയ റഹീം, ഒരുജനതയുടെ കരുത്തും പ്രതീക്ഷയുമായി ഇന്ത്യയിലെ പൊരുതുന്ന യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News