Sreenivsan: ശ്രീനിവാസന്‍ കൊലപാതകം; ആയുധങ്ങളെത്തിച്ച കാര്‍ പൊലീസ് കണ്ടെടുത്തു

പാലക്കാട്ടെ(Palakkad) ശ്രീനിവാസന്റെ കൊലപാതകത്തില്‍(Sreenivasan murder) ആയുധങ്ങളെത്തിച്ച കാര്‍ പ്രതി നാസറുമായി എത്തി പോലീസ്(police) കണ്ടെടുത്തു. പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. കൊലപാതകശേഷം പ്രതികള്‍ വാഹനം ഇവിടെ കൊണ്ട് ഇടുകയായിരുന്നു. നാസറിനെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ്(Arrest) ചെയ്തത്.

Businessman: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം

കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്ന(businessman) ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം.

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫാണ് കൊലയ്ക്ക് പിന്നിലെന്ന് ഹാരിസിന്റെ മാതാവ് സൈറാബി കൈരളി ന്യൂസിനോട് പറഞ്ഞു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും ഇവര്‍ ആരോപിച്ചു.

ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലീനുമായി ഷൈബിന്‍ രഹസ്യബന്ധം പുലര്‍ത്തിയിരുന്നത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനുശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

ഹാരിസിനെതിരേ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു. നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സൈറാബി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here