Russia: യുദ്ധം എന്ന് തീരുമെന്ന് പറയാനാകില്ല: റഷ്യ

യുക്രൈനിലെ(Ukraine) സൈനികനടപടി എത്രനാള്‍ നീളുമെന്ന് പറയാനാകില്ലെന്ന് റഷ്യന്‍(Russia) പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്(Sergey Lavrov). റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ് നടപടിയെന്നും അത് എത്രയും വേഗം തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ യുദ്ധം അവസാനിക്കുമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫിന്‍ലന്‍ഡിന് മുന്നറിയിപ്പ്

നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കുമെന്ന് ആവര്‍ത്തിച്ച ഫിന്‍ലന്‍ഡിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. നിഷ്പക്ഷ നിലപാടില്‍നിന്ന് ഫിന്‍ലന്‍ഡ് മാറിയാല്‍ അത് വലിയ തെറ്റാകുമെന്ന് പുടിന്‍ പറഞ്ഞു. ശനിയാഴ്ച ഫിന്‍ലന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോയെ ഫോണില്‍ വിളിച്ചാണ് പുടിന്‍ നിലപാട് അറിയിച്ചത്. ഫിന്‍ലന്‍ഡിനുള്ള വൈദ്യുതിവിതരണം റഷ്യ നിര്‍ത്തിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News