Manju Warrier: ‘കിം കിം കിം’ പാടി മഞ്ജു തമിഴിലും

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജുവാര്യരെ(Manju Warrier) കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവന്‍(Santhosh Shivan) സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍(Jack N Jill). ഒരു വര്‍ഷം മുമ്പേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനമായ കിം കിം കിം ഏറെ വൈറലായിരുന്നു. മഞ്ജു വാര്യര്‍ തന്നെ പാടിയ പാട്ടിന് ചുവട് വെച്ചുള്ള താരത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

സെന്റിമീറ്റര്‍ എന്ന പേരില്‍ തമിഴിലും(Tamil) ചിത്രമൊരുങ്ങുന്നുണ്ട്. കിം കിം കിം എന്ന പാട്ടിന്റെ തമിഴ് വേര്‍ഷനും പുറത്ത് വന്നിരിക്കുകയാണ്. തമിഴ് വേര്‍ഷനും മഞ്ജു വാര്യര്‍ തന്നെയാണ് പാടിയിരിക്കുന്നത്. മഞ്ജുവിനൊപ്പം യോഗി ബാബുവും ഗാനരംഗങ്ങളിലുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ പ്രേക്ഷകശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും ആക്ഷനും എല്ലാം ഉള്‍പ്പെടുന്ന ഒരു പക്കാ എന്റര്‍ടൈനര്‍ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എന്‍ ജില്‍ എന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ജാക്ക് ആന്‍ഡ് ജില്‍ നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍, അജില്‍ എസ്. എം, സുരേഷ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുമുണ്ട്. മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News