Bombay Highcourt: ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല: ബോംബെ ഹൈക്കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം ചുംബിക്കുന്നതും, സ്നേഹത്തോടെ സ്പര്‍ശിക്കുന്നതും പ്രകൃതിവിരുദ്ധമായ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി(Bombay Highcourt). പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതി(Court) പരാമര്‍ശം. ജസ്റ്റിസ് അനുജ പ്രഭുദേശായിയുടേതാണ് ഉത്തരവ്.

മെയ് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് അനുജ ഇക്കാര്യം പരാമര്‍ശിക്കുന്നത്. പ്രതി വികാസ് മോഹന്‍ലാല്‍ ഖേലാനി, ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തുവെന്നാണ് പൊലീസ്(Police) റിപ്പോര്‍ട്ടില്‍ ഉള്ളത്. കോടതി വീക്ഷണത്തില്‍ ഇതിനെ പ്രകൃതിവിരുദ്ധ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അനുജ വ്യക്തമാക്കി. പിന്നാലെ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

2021 ഏപ്രില്‍ 17 നാണ് വികാസ് മോഹന്‍ലാലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയുന്നത്. 14 കാരന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അലമാരയില്‍ നിന്ന് പണം നഷ്ടപ്പെടുകയും, അന്വേഷണത്തില്‍ മകനാണ് എടുത്തതെന്നും പിതാവ് കണ്ടെത്തി. കാര്യം തിരക്കിയപ്പോള്‍ പ്രതിക്ക് നല്‍കാനാണ് പണം മോഷ്ടിച്ചതെന്ന് കുട്ടി സമ്മതിച്ചു. പിന്നാലെയാണ് ഓണ്‍ലൈന്‍ ഗെയിം റീചാര്‍ജ് ചെയ്യുന്നതിനായി കടയിലേക്ക് പോകാറുള്ളതും, പ്രതി പീഡിപ്പിക്കുന്നതും പിതാവ് അറിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel