Mallika Sukumaran : വിജയ് ബാബു കേസ് : അതിജീവിതയെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍

വിജയ് ബാബുവിനെതിരായ ( Vijay Babu ) ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടി മല്ലിക സുകുമാരന്‍ ( Mallika Sukumaran ). ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്ന് മല്ലിക സുകുമാരന് ചോദിക്കുന്നു. ാെരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.

ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ. എല്ലാ ആണുങ്ങളും ബോറന്മാരാണെന്ന് സ്ഥാപിക്കുന്നത് തെറ്റാണ്. സൂര്യനെല്ലി കേസില്‍ ഒരുപാട് തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ സ്ത്രീ വിദ്വേഷി ആക്കിയിട്ടുണ്ട് ചിലര്‍.

ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നത്. പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ.

അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നില്ല. അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും മല്ലിക പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിജീവിത എന്ന് പറയുന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ കേസില്‍ നീതി വൈകുന്നത് അത്ഭുതമാണ്. ഇങ്ങനെയുള്ള തെറ്റുകള്‍ക്ക് ഉടനടി ശക്ഷകിട്ടുന്ന വിധം നിയമം മാറണം…. മല്ലിക സുകുമാരന്‍ പറഞ്ഞു.

Vijay Babu : വിജയ് ബാബു വിഷയം; മാലാ പാര്‍വതിക്ക് പിന്നാലെ കുക്കുവും ശ്വേതയും രാജിവച്ചു

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്.

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നുമാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്. ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടി നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി.വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേതാ മേനോൻ ചെയർപേഴ്സണായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയായിരുന്നു.

ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാലാ പാർവതി രാജിവെച്ചത്. അവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചത്.

ശ്വേതാ മേനോൻ അധ്യക്ഷയായ സെല്ലിൽ മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻകുട്ടി, അഡ്വ. അനഘ എന്നിവരാണ് അം​ഗങ്ങളായുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരാണ് വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി രാജിവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News