കേരളത്തിനകത്തും പുറത്തു നിന്നുമായി 50 ഓളം വ്യത്യസ്ത മാമ്പഴ ഇനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്. തലസ്ഥാനത്ത് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യ മാമ്പഴ മേള കൂടിയാണിത്.
മാംഗോ ഫെസ്റ്റ് 2022 എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന മേള,
ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സിനിമ താരം അനു ജോസഫ് ഉദ്ഘാടനം ചെയ്തു.
അൽഫോൺസോ, ബംഗനാപ്പള്ളി, ഇമാം പസന്ത്, നീലം, പ്രിയൂർ തുടങ്ങി കേരളത്തിലെ വിപണയിൽ സാധാരണയായി ലഭ്യമായിട്ടുള്ള മാമ്പഴങ്ങൾക്ക് പുറമെ മലയാളികൾക്ക് പരിചിതമല്ലാത്ത നിരവധി അപൂർവ്വ ഇനം മാമ്പഴങ്ങളുടെ ശേഖരവും മേളയിലുണ്ട്. റെയിൻബോ, ദഷേരി, റുമാനി, സിന്ധൂര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മാംഗോ ബാസ്ക്കറ്റുകൾക്ക് പുറമെ മാമ്പഴം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ജാമുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കേക്കുകൾ, പായസം തുടങ്ങിയവയും ഫെസ്റ്റിൻ്റെ പ്രത്യേകതകളാണ്. മെയ് 23 വരെയാണ് മാംഗോ ഫെസ്റ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.