പെരുമ്പാവൂരില്‍(Perumbavur) നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് ബംഗാള്‍(Bengal) സ്വദേശിനിക്ക് ഗുരുതരപരിക്ക്. മുര്‍ഷിദാബാദ് സ്വദേശി കണ്ണന്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ് (40) പരിക്കേറ്റത്.
ഞായര്‍ പകല്‍ പതിനൊന്നിനാണ് സംഭവം. സ്ലാബിനുമുകളിലൂടെ നടന്നുവരവെ എഎം റോഡില്‍ സാന്‍ജോ ആശുപത്രിക്കുസമീപമുള്ള ഓടയ്ക്കുമുകളിലെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു. കാലിന് ഗുരുതരപരിക്കേറ്റ മീരയെ പിങ്ക് പൊലീസ്(Pink police) എസ്സിപിഒമാരായ കെ പി അമ്മിണിയും എന്‍ സി ചന്ദ്രലേഖയും ചേര്‍ന്നാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലപ്പഴക്കം ചെന്ന സ്ലാബുകള്‍ മാറ്റാന്‍ നഗരസഭ നടപടിയെടുക്കാത്തതാണ് അപകടത്തിന് കാരണം. 1973ല്‍ നിര്‍മാണം രേഖപ്പെടുത്തിയ സ്ലാബാണ് അപകടസ്ഥലത്തുള്ളത്. പൊട്ടല്‍ വീണ സ്ലാബുകള്‍ക്കുമുകളില്‍ സുരക്ഷയ്ക്കായി മറ്റൊരു സ്ലാബിട്ടിട്ടുണ്ടെങ്കിലും അവ മഴയില്‍ കുതിര്‍ന്ന് ജീര്‍ണാവസ്ഥയിലാണ്. പിപി റോഡില്‍ ലക്കി തിയറ്ററിനുസമീപവും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുസമീപവും ഓടയ്ക്കുമുകളില്‍ നിരത്തിയ സ്ലാബുകളും അപകടാവസ്ഥയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.