Parvathy Thiruvothu: ആകാശത്ത് പാറിപ്പറന്ന് പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് (Parvathy Thiruvothu) പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ(Social media) ഏറ്റെടുത്തിരിക്കുകയാണ്. നിലപാട് ഉറക്കെ പറയാന്‍ മടി കാട്ടാത്ത താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന കാര്യത്തിലും മുന്നിലാണ്. തന്റെ വിശേഷങ്ങളൊക്കെയും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് ദുബായിയിലെ ആകാശത്ത് പാറി പറക്കുന്ന വീഡിയോയും ചിത്രങ്ങളുമോയി താരം എത്തിയിരിക്കുന്നത്.

സ്‌കൈ ഡൈവ് ദുബായ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആകാശത്ത് പറക്കുന്നതിന്റെ ആവേശവും ആഘോഷവുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. താരത്തിന്റെ വീഡിയോക്കും ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News