Dhyan Sreenivasan : പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്…. പരിഹാസവുമായി ധ്യാന്‍ ശ്രീനിവാസന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ( Dhyan Sreenivasan ) മീ ടൂവിനെക്കുറിച്ചുള്ള ( Mee Too) പരാമര്‍ശമാണ്. ധ്യാനിന്റെ പുതിയ അഭിമുഖത്തിലാണ് മീ ടൂവിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

‘പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്’- ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ മീടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പ് ആണെന്നും പണ്ട് അതുണ്ടായിരുന്നെങ്കില്‍ പുറത്തിറങ്ങുകപോലും ചെയ്യില്ലായിരുന്നു എന്നുമാണ് ധ്യാന്‍ പറഞ്ഞത്. സിനിമാ ലോകത്തു നിന്ന് ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ധ്യാന്‍ മീ ടൂ മൂവ്‌മെന്റിനെ പരിഹസിക്കുന്നത്.

N S Madhavan: ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ധ്യാനിനെതിരെ എന്‍ എസ് മാധവന്‍ രംഗത്ത്

മീ ടൂ(Me too) മൂവ്മെന്റിനെതിരെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍(Dhyan Sreenivasan) നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍(Social media) വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

മീ ടൂ മൂവ്മെന്റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്. ഇപ്പോള്‍ ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍(N S Madhavan). ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്‍ തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here