Arvind Kejriwal: ട്വൻ്റി ട്വൻ്റിയും ആം ആദ്മി പാർട്ടിയും ചേർന്ന് കേരളത്തിൽ പുതിയ സഖ്യം രൂപീകരിച്ചു

ട്വൻ്റി ട്വൻ്റിയും ( Twenty Twenty ) ആം ആദ്മി പാർട്ടിയും ( aam Aadmi party ) ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചു. പീപ്പിൾസ് വെൽഫെയർ അലയൻസ് എന്ന പേരിൽ ജനക്ഷേമ സഖ്യം നിലവിൽ വന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ദില്ലിയിലെ വികസനങ്ങൾ അക്കമിട്ട് നിരത്തിയ കെജ്‌രിവാളിന്‍റെ,, കേരളത്തിൽ അഴിമതി ഉണ്ടോ എന്ന  ചോദ്യത്തോട് പ്രവർത്തകരുടെ നിശബ്ദതയും ശ്രദ്ധേയമായി.

ദില്ലിയുടെ വികസനങ്ങൾ അക്കമിട്ട് നിരത്തിയ കെജ്‌രിവാൾ, കേരളത്തിൽ അഴിമതി ഉണ്ടോ എന്ന  ചോദ്യത്തോട് പ്രവർത്തകരുടെ നിശബ്ദതയും ശ്രദ്ധേയമായി. കിഴക്കമ്പലം കിറ്റക്സ് ഗാർമെൻ്റ് സ് ഗ്രൗണ്ടിൽ ആയിരുന്നു നാലാം മുന്നണിയെന്ന വിശേഷണത്തോടെ ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും കൈകോർത്തയത്.

പീപ്പിൾസ് വെൽഫെയർ അലയൻസ് (പിഡബ്ല്യു എ ) എന്ന പേരിൽ ജനക്ഷേമ സഖ്യം നിലവിൽ വന്നതായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചു. എൽഡിഎഫ് സർക്കാരിനെ കടന്നാക്രമിക്കാൻ ട്വൻറി20 ചെയർമാൻ സാബു എം ജേക്കബ് ശ്രമിച്ചപ്പോൾ ,സൗജന്യ വൈദ്യുതിയും കുടിവെള്ളവും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി ദില്ലിയിലെ വികസനം അക്കമിട്ടു നിരത്തിയിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗം .

കേരളത്തിൽ അഴിമതി ഉണ്ടോയെന്ന് കെജ്‌രിവാളിന്റെ ചോദ്യത്തോട്, അതുവരെ ആവേശത്തിലായിരുന്ന പ്രവർത്തകരുടെ പെട്ടെന്നുള്ള നിശബ്ദതയും ശ്രദ്ധേയമായി. തൃക്കാക്കര തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്നിട്ടും പ്രത്യേകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാതെയാണ് കെജ്രിവാൾ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News