Dhyan Sreenivasan : ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടാകും; എന്നുകരുതി ഇമ്മാതിരി വര്‍ത്താനം പറയരുത്; രൂക്ഷ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്

മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ് രംഗത്ത്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ എന്ന് ഷിംന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുതെന്നും ഷിംന വിമര്‍ശിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ധ്യാന്‍ ശ്രീനിവാസന്‍ : ‘അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കില്‍ ഞാന്‍ പെട്ട്! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ…(ഇന്റര്‍വ്യു ചെയ്യുന്ന വ്യക്തിക്ക് അതിലും വലിയ ഹഹഹഹ ഹ ഹ… കൈയൊക്കെ തുടയില്‍ അടിച്ച് ആസ്വദിച്ച് ഹഹഹഹ ഹ ഹ…)മീറ്റൂ ഇപ്പഴല്ലേ വന്നേ?എന്റെ മീറ്റൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്നെയാണ്.ഹഹഹഹ ഹ ഹ… അല്ലെങ്കില്‍ ഒരു 14 വര്‍ഷം 15 വര്‍ഷം എന്നെ കാണാന്‍ പോലും പറ്റില്ലായിരുന്നു. ‘(ഇന്റര്‍വ്യു ചെയ്യുന്ന വ്യക്തിക്ക് വീണ്ടും വലിയ ഹഹഹഹ ഹ ഹ… )തഗ് ലൈഫ് ഇന്റര്‍വ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാന്‍ ശ്രീനിവാസന്‍ അതിലേതോ ഒന്നില്‍ മീറ്റൂവിനെക്കുറിച്ച് പറഞ്ഞ് ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു,

വിനീതവിധേയനായി കൂട്ടത്തില്‍കൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും…!ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്. മീറ്റൂ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവര്‍ കാലങ്ങള്‍ക്ക് ശേഷം ധൈര്യം ആര്‍ജിച്ച് അത് പുറത്ത് പറയുന്നതാണ്.

അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണ്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്ക്.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച് സെക്ഷ്വല്‍ അസോള്‍ട്ട് പോലെയുള്ളവ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ…

Dhyan Sreenivasan : പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്…. പരിഹാസവുമായി ധ്യാന്‍ ശ്രീനിവാസന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ ( Dhyan Sreenivasan ) മീ ടൂവിനെക്കുറിച്ചുള്ള ( Mee Too) പരാമര്‍ശമാണ്. ധ്യാനിന്റെ പുതിയ അഭിമുഖത്തിലാണ് മീ ടൂവിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

‘പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്’- ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ മീടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പ് ആണെന്നും പണ്ട് അതുണ്ടായിരുന്നെങ്കില്‍ പുറത്തിറങ്ങുകപോലും ചെയ്യില്ലായിരുന്നു എന്നുമാണ് ധ്യാന്‍ പറഞ്ഞത്. സിനിമാ ലോകത്തു നിന്ന് ലൈംഗിക അതിക്രമങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ധ്യാന്‍ മീ ടൂ മൂവ്‌മെന്റിനെ പരിഹസിക്കുന്നത്.

N S Madhavan: ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ധ്യാനിനെതിരെ എന്‍ എസ് മാധവന്‍ രംഗത്ത്

മീ ടൂ(Me too) മൂവ്മെന്റിനെതിരെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍(Dhyan Sreenivasan) നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍(Social media) വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

മീ ടൂ മൂവ്മെന്റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്. ഇപ്പോള്‍ ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍(N S Madhavan). ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്‍ തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News