Shahana : ഷഹനയുടെ ദുരൂഹ മരണം: ഫോറൻസിക്‌ പരിശോധന നാളെ

നടിയും മോഡലുമായ കാസർകോട്‌ സ്വദേശിനി ഷഹനയുടെ ദുരൂഹ മരണത്തിൽ കൂടുതൽ തെളിവെടുപ്പിനായി ഫോറൻസിക്‌ പരിശോധന തിങ്കളാഴ്‌ച നടക്കും. വെള്ളിയാഴ്‌ചയാണ്‌ ഷഹന പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്‌സിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്‌. സംഭവത്തിൽ ഭർത്താവ്‌ സജ്ജാദിനെ ചേവായൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഇയാൾ ലഹരി വിൽപ്പന സംഘത്തിലെ കണ്ണിയാണെന്നും ഓൺലൈൻ ഭക്ഷണവിതരണത്തിനിടെ കഞ്ചാവ് വിൽപ്പനയും നടത്തിയതായാണ്‌ വിവരമെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം സജ്ജാദ് ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്ന്‌ ഉമ്മ പറഞ്ഞു.

വിവാഹം കഴിഞ്ഞ്‌ ഒരു മാസംമാത്രമാണ്‌ സജ്ജാദ്‌, ഷഹനയ്‌ക്കൊപ്പം ചെറുകുളത്തെ വീട്ടിൽനിന്നത്‌. അന്ന്‌ ഇവർ തമ്മിൽ പ്രശ്‌നമുണ്ടായപ്പോൾ കത്തിയെടുത്ത്‌ കൈമുറിക്കാൻ ഷഹന ശ്രമിച്ചിരുന്നു. അന്ന്‌ വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോയതാണ്‌ അവരെന്നും ഉമ്മ പറഞ്ഞു.

Shahana: മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യും; മുറിയില്‍ ചോരപ്പാടും മുടിയും; മകളെ കൊലപ്പെടുത്തിയതാണ് ഷഹാനയുടെ ഉമ്മ

മോഡല്‍ ഷഹാനയുടെ(Shahana death) മരണം കൊലപാതകമാണെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഷഹാനയുടെ ഉമ്മ. മകളെ അയാള്‍ കൊലപ്പെടുത്തിയതാണ്. സജാദും കുടുംബവും മകളെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മകളെ നിരന്തരമായി പീഡിപ്പിച്ചു. സ്വര്‍ണ്ണവും പണവും നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞുവെന്നും ഉമ്മ പറഞ്ഞു.

തന്നെ പട്ടിണിക്കിടുന്നതായും മര്‍ദിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. മകളെ നേരിട്ട് കാണാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചില്ല. സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് മകള്‍ പറഞ്ഞിരുന്നു. കോഴിക്കോട് പോയിട്ടും കാണാന്‍ അനുവദിച്ചില്ല. കോഴിക്കോട്ടെ മുറിയില്‍ ചോരപ്പാടും മുടിയുമെല്ലാം കണ്ടിരുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഉമ്മ ഉമൈബ പറഞ്ഞു.

Shahana: മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

മോഡല്‍ ഷഹാനയുടെ(Shahana death) മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ കേസെടുത്ത് ചേവായൂര്‍ പൊലീസ്(Police). ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് സജാദിനെതിരെ കേസെടുതിരിക്കുന്നത്. ഷഹാനയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

കോഴിക്കോട്(Kozhikode) പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here