P C George : പി സി ജോര്‍ജിന് ഇന്ന് ഏറെ നിര്‍ണായകം

പാലാരിവട്ടം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിൻ്റെ ( P C George ) മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും . കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി അറസ്റ്റ് തടയണമെന്ന പി. സി ജോർജിൻ്റെ  ആവശ്യം തള്ളിയിരുന്നു. ഇന്ന്

കേസ്ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചിരിക്കുകയാണ്. കേസ്ഡയറി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ. കൊച്ചി വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പി സി ജോര്‍ജ്ജ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മത സ്പർദ്ധ വളർത്തുന്ന ഒന്നും തന്‍റെ പ്രസംഗത്തിലില്ലെന്നാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്.അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും മുന്‍കൂര്‍ അപേക്ഷയിൽ പി സി ജോർജ് വാദിച്ചിരുന്നു. 153 എ,295 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലാരിവട്ടം പോലീസ് പിസി ജോർജിനെതിരെ കേസെടുത്തത്.

P C George : മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജ്ജിനെതിരെ ( P C George )  വീണ്ടും കേസ്. കൊച്ചി ( Kochi )  വെണ്ണലയിലെ ക്ഷേത്രത്തില്‍വെച്ച് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍വെച്ച് മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെ ഫോര്‍ട്ട് പോലീസ് നേരത്തെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പി സി ജോര്‍ജ്ജ് വീണ്ടും മതവിദ്വേഷപ്രസംഗം നടത്തിയത്.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് സംസാരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്.

മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് 153 എ,295 വകുപ്പുകള്‍ പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജ്ജിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റും ചെയ്തിരുന്നു.

എന്നാല്‍ കോടതി ജാമ്യമനുവദിക്കുകയായിരുന്നു.ആ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News