ആതുര സേവന രംഗത്ത് മാതൃകയായി ഒരു കുടുംബ കൂട്ടായ്മ

കണ്ണൂർ ആയിക്കരയിൽ ആതുര സേവന രംഗത്ത് മാതൃകയായി ഒരു കുടുംബ കൂട്ടായ്മ. പൊറ്റച്ചിലകത്ത് കുടുംബമാണ് ആയിക്കരയിലെ കിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്  ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്തത്.

സാധാരണ കുടുംബ കൂട്ടായ്മകളിൽ നിന്ന്  വ്യത്യസ്തമാണ് പൊറ്റച്ചിലകത്ത് കുടുംബ കൂട്ടായ്മമുടെ പ്രവർത്തനങ്ങൾ.കൂട്ടായ്മകൾ വെറും ആഘോഷങ്ങൾ മാത്രമായി മാറുന്ന കാലത്ത് മാതൃക കാട്ടുകയാണ് പൊറ്റച്ചിലകത്ത് കുടുംബം.പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസ് സേവനം നൽകുന്ന കിദ്മ ചാരിറ്റബിൾ ട്രസ്റ്റിന്

ഡയാലിസ് യൂണിറ്റ് സംഭാവന നൽകിയാണ് കുടുംബ കൂട്ടായ്മ മാതൃകയായത്. പത്ത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കിദ്മ ഡയാലിസിസ് സെന്ററിൽ 70 ശതമാനം പേർക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനം നൽകുന്നത്.

മറ്റുള്ളവരിൽ നിന്ന് ചെറിയ തുക ഈടാക്കും.നിലവിൽ 15 ഡയാലിസിസ് യൂണിറ്റുകളുണ്ട്.വിപുലീകരണത്തിന്റെ ഭാഗമായാണ് ഉദാരമനസ്കരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച്  ഡയാലിസ് യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here